വിജയൻ സ്തുതിഗീത പുളകിതനായി ബഹിരാകാശത്തിനും മുകളിലെത്തി താഴെ കേരള ത്തിലേക്ക് നോക്കുമ്പോൾ തൊട്ട് താഴെയായി ഗ്രീൻപീസിൻ്റെ വില റോക്കറ്റിനൊപ്പം കുതിച്ചു കയറി വിജയൻ്റെ തൊട്ടടുത്തെത്തി നിൽക്കുകയാണ്. ഗ്രീൻ പീസിന് മാത്രമല്ല വെളിച്ചെണ്ണയ്ക്കും വെളുത്തുള്ളിക്കും കൂടി വില ഒപ്പത്തിനൊപ്പം കുതിച്ചു കയറുമ്പോൾ ജനങ്ങളുടെ നെഞ്ച് തകർത്ത് സമാധാനം കെടുത്തുകയാണ്. ഇവയ്ക്ക് പുറമേ ചെറിയ ഉള്ളി, നേന്ത്രപ്പഴം തുടങ്ങിയവയുടെയും വില കുതിച്ചുയരുന്നുണ്ട് ഗ്രീൻ പീസ് വില എക്കാലത്തേയും ഉയർന്ന് 220 മുതൽ 240 രൂപ വരെയാണ് ഇപ്പോൾ. വെളിച്ചെണ്ണയുടെ വിലയും 220 മുതൽ 280 വരെ ആയി ഉയർന്നു ചെറിയ ഉള്ളിയുടെ വിസ 105 മുതൽ 120 വരെയായി ഉയർന്നു. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്ക് ഉള്ളിലാണ് ഗ്രീൻ പീസിന് വില വൻ തോതിൽ ഉയർന്നത് കടലകൾക്കും പയർ ഇനങ്ങൾക്കും ഇടയിൽ വില കുറഞ്ഞ ഇനമായിരുന്ന ഗ്രീൻപീസിന്റെ പെട്ടെന്നുള്ള വില വർധനയുടെ കാരണം വ്യക്‌തമല്ല നാളികേരം ഉൽപാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന മലയോരം കാർഷിക മേഖലയിലാണ് വെളിച്ചെണ്ണ വിലയും കൂടുന്നത്. നാളികേര ഉൽപാദനത്തിൽ 60 ശതമാനത്തിൽ അധികം കുറവ് ഉണ്ടായതാണ് വെളിച്ചെണ്ണ വില കുതിച്ചുയരാൻ കാരണം. ചെറിയ ഉള്ളിയുടെ വില പല തവണ വൻ തോതിൽ വർധിച്ചിട്ടുള്ളതാണ് എങ്കിലും ഈ വില വർധന ജനജീവിതത്തെ പ്രതികൂലമായി മാറുകയാണ്. വെളുത്തുള്ളി വിസ 300 മുതൽ 350 രൂപ വരെയാണ് നേന്ത്രപഴത്തിനും വില മുന്നോട്ട് തന്നെ 70 രൂപ മുതൽ 80 വരെയാണ് ഇപ്പോൾ വില. അരി വിലയും വർധിക്കുന്നതായാണ് വിപണിയിൽ നിന്നുള്ള വിവരം 50 രൂപ മുതൽ 60 രൂപ വരെയാണ് മാർക്കറ്റിൽ അരി വില ഏതാനും ആഴ്‌ചകൾ മുൻപ് വില ഉയർന്നു നിന്നിരുന്ന വൻപയർ, ചെറുപയർ, കടല എന്നിവയുടെ വിലയിൽ കുറവ് വന്നിട്ടുണ്ട്. ഗ്രീൻ പീസ് വില വർധനയെ തുടർന്ന് അത് ഉപയോഗിച്ചുള്ള കറികൾ ഹോട്ടലുകളിൽ ലഭ്യമല്ലാതായി തുടങ്ങിയിട്ടുണ്ട് പല ഹോട്ടലുകളിലും വില വർധന നിലവിൽ വന്നു കഴിഞ്ഞു. എണ്ണക്കടികളുടെ വിലയും വർധിച്ചു വരികയാണ്. വില കുറച്ചില്ലെങ്കിലും ഡിവൈഎഫ്ഐ സമരവുമായി വരിക എന്ന ചടങ്ങാണ് ഇനി ബാക്കിയുള്ളത്.
Stutigeeta Vijayan doesn't know the price of Greenpeace.